Cricket Top News

ഹിമവാൻറെ മടിത്തട്ടിൽ മഞ്ഞിൻ പുതപ്പണിഞ്ഞവൾ – ധരംശാല

September 15, 2019

author:

ഹിമവാൻറെ മടിത്തട്ടിൽ മഞ്ഞിൻ പുതപ്പണിഞ്ഞവൾ – ധരംശാല

ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയുടെ ആസ്ഥാനമായ ധരംശാല ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ് .2017 ൽ ഹിമാചൽ പ്രദേശിൻറെ രണ്ടാം സംസ്ഥാന തലസ്ഥാന പദവി ധരംശാലക്ക് ലഭിച്ചിട്ടുണ്ട് .

ചൈനീസ് അധിനിവേശത്തെ തുടർന്ന് രാജ്യംവിട്ട ടിബറ്റൻ ജനതക്ക് ഭാരതം അഭയം കൊടുത്തത് ധരംശാലയിലാണ്.ദേവദാരു മരങ്ങളാലും തേയില ചെടികളാലും സമ്പന്നമാണ് ധരംശാലയിലെ ദോലധർ മലനിരകൾ .ഹിമാചൽ പ്രദേശ് ക്രിക്കറ്റ് ടീമിൻറെ ഹോം ഗ്രൗണ്ടായ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയത്തിന് പശ്ചാത്തലം ഒരുക്കുന്നത് മഞ്ഞിൻ തൊപ്പിയണിഞ്ഞ ഹിമാലയൻ മലനിരകളാണ്

.ഒട്ടേറെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം സമുദ്ര നിരപ്പിൽ നിന്നും 1457 m ഉയരത്തിൽ സ്ഥിതി ചെയ്യുന്നു .

ശക്തമായ മഴയും മഞ്ഞുവീഴ്ചയും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് പലപ്പോഴും തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.സാഹസിക സഞ്ചാരികളുടെ പറുദീസയായി മാറുന്ന ധരംശാല പ്രധാനമന്ത്രിയുടെ സ്മാർട്ട് സിറ്റി മിഷൻറെ ഭാഗമാണ്.

Leave a comment