അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി
അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയിൽ കളിക്കുന്ന മാഡ്രിഡ് ആസ്ഥാനമായുള്ള ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്.സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്നാമത്തെ ക്ലബ്ബാണ് അറ്റ്ലറ്റിക്കോ മാഡ്രിഡ്. അറ്റ്ലാറ്റിക്കോ 10 തവണ ലാ ലിഗ നേടിയിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ 2019/2020 സീസണിലേക്കുള്ള മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി. നൈക് ആണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്. നൈക്കിന്റെ ആഗോള 90-പ്രചോദിത തീമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.
ഇളം നീല കളറിൽ ഉള്ള ജേഴ്‌സിയിൽ നേവി കളർ ലോഗോകൾ ആണ് ഉള്ളത്. ടീമിൻറെ ലോഗോ ഇടത് സൈഡിലും, നൈക്കിൻറെ ലോഗോ വലത് വശത്തുമാണ് ഉള്ളത്. പുതിയ ജേഴ്‌സി ഇപ്പോൾ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.






































