Foot Ball Top News

ലെസ്റ്ററിനു മേൽ യുണൈറ്റഡിന് വിജയം

September 15, 2019

ലെസ്റ്ററിനു മേൽ യുണൈറ്റഡിന് വിജയം

ഓൾഡ് ട്രാഫൊർഡിൽ സ്വന്തം ആരാധകർക്ക് മുന്നിൽ യുണൈറ്റഡ് ലെയ്‌സ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് വിജയിച്ചത് . മാച്ചിന്റെ 8 ആം മിനുറ്റിൽ കിട്ടിയ പെനാൽറ്റി ഗോൾ ആക്കി മാറ്റി രാഷ്‌ഫോർഡാണ്‌ വിജയഗോൾ അടിച്ചത് .

ആദ്യ വീക്കിൽ ചെൽസീക്കെതിരെ നേടിയ തകർപ്പൻ വിജയത്തിന് ശേഷം മൂന്ന് കളിയിൽ നിന്നും 2 പോയിന്റ് മാത്രമാണ് യുണൈറ്റഡിന് നേടാൻ കഴിഞ്ഞത്.കഴിഞ്ഞത്.ഇരു ടീമുകളും കൗണ്ടർ അറ്റാക്കിങ് ഫുട്ബോൾ കളിച്ചെങ്കിലും ഗോളുകൾ നേടുന്നതിൽ പരാജയപെട്ടു. ഗോൾകീപ്പർ ഡിജിയയുടെ മികച്ച സേവുകൾ കൊണ്ട് മാത്രമാണ് യുണൈറ്റഡ് ക്ലീൻഷീറ് നേടിയത് . ബോൾ പോസ്സെഷനിലും ഷോട്ടിലും ലെയ്‌സ്റ്റർ ആണ് മുന്നിട്ടു നിന്നത് .പരിക്ക് കാരണം പോൾ പോഗ്ബയും മാർട്ടിയാലും മത്സരത്തിൽ പങ്കെടുത്തില്ല.പങ്കെടുത്തില്ല.അടുത്ത മത്സരത്തിൽ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും.

Leave a comment