Cricket Top News

അഞ്ചാം ആഷസ് ടെസ്റ്റ്: മൂന്നാം ദിവസം ഇംഗ്ലണ്ടിന് ആധിപത്യം

September 15, 2019

author:

അഞ്ചാം ആഷസ് ടെസ്റ്റ്: മൂന്നാം ദിവസം ഇംഗ്ലണ്ടിന് ആധിപത്യം

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിവസമായ ഇന്നലെ ഇംഗ്ലണ്ട് തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട്  313/8 എന്ന നിലയിലാണ്. 382 റൺസാണ് ഇംഗ്ളണ്ട് ലീഡ് നേടിയിരിക്കുന്നത്. രണ്ട് വിക്കറ്റ് ശേഷിക്കെ നാണൂറിന് മുകളിൽ ലീഡ് നേടാനാകും ഇംഹ്‌ലാൻഡ് ശ്രമിക്കുക. ജാക്ക് ലീച്ചും(5), ജോഫ്രാ അർച്ചറും(3) ആണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് വേണ്ടി ലിയോൺ മൂന്നും, പീറ്ററും, മാർഷും രണ്ടും വിക്കറ്റുകൾ വീതം നേടി. ജോ ഡെന്‍ലിയുടെയും(94), ബെൻ സ്റ്റോക്‌സിൻറെയും(67), ജോസ് ബട്ലറുടെയും(47) തകർപ്പൻ ബാറ്റിങ്ങിലാണ് ഇംഗ്ലണ്ട് മികച്ച ലീഡ് നേടിയത്.

9 റൺസുമായി മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ട്ടമായത് 54ൽ നിൽക്കെയാണ്. പിന്നീടെത്തിയ റൂട്ടും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ജോ ഡെന്‍ലിയും, ബെൻ സ്റ്റോക്‌സും മൂന്നാം വിക്കറ്റിൽ 127 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നീടെത്തിയ ബട്ലറും മികച്ച പിന്തുണ നൽകി. 294  റൺസ് ഒന്നാമിന്നിങ്സ് നേടിയ ഇംഗ്ലണ്ടിനെതിരെ 225  റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഇത്തവണയും സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയക്ക് രക്ഷയായത്. 80  റൺസാണ് താരം നേടിയത്.ജോഫ്ര ആര്‍ച്ചര്‍  ആണ് ഓസ്‌ട്രേലിയയെ തകർത്തത്.  ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ലബൂഷെയ്‌നുമായും, സ്റ്റീവ് സ്മിത്തും മാത്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. ബാക്കി ആർക്കും തിളങ്ങാൻ ആയില്ല. അർച്ചറും, സാമും ചേർന്ന് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി. നേരത്തെ 271/8 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ അവശേഷിച്ച രണ്ട് വിക്കറ്റ് 23 റൺസിൽ അവസാനിച്ചു. ജോസ് ബട്ലർ 70 റൺസ് നേടി.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.  ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് 27ൽ നിൽക്കെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ റോറിയും, റൂട്ടും മികച്ച രീതിയിൽ ബാറ്റിംഗ് നടത്തി. നല്ലൊരു കൂട്ടുകെട്ട് രണ്ട് പേരും ചേർന്ന് പടുത്തുയർത്തുകയും ചെയ്തു എന്നാൽ 47 റൺസ് എടുത്ത റോറിയെ ജോഷ് ഹാസല്‍വുഡ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് നേടി. എന്നാൽ റൂട്ടും കൂടി പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. പിന്നീട് ജോസ് ബട്ലർ ഒറ്റക്ക് ഇംഗ്ലണ്ടിൻറെ സ്‌കോർ മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങി.  ഇംഗ്ലണ്ട് മധ്യനിരക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. മിച്ചല്‍ മാര്‍ഷ്  അഞ്ച് വിക്കറ്റ് നേടി.

Leave a comment