ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം ഇന്ന്
ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരം ഇന്ന് ധര്‍മ്മശാല സ്റ്റേഡിയത്തിൽ നടക്കും. ടി20 പരമ്ബരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്.
ഇന്ന് മുതൽ ഒക്ടോബർ 23 വരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യ നാട്ടിൽ ഒരു മൽസരം കളിക്കുനന്ത്. ലോകകപ്പിൽ സെമിയിൽ തോറ്റെങ്കിലും, അതിന് ശേഷം നടന്ന വിൻഡീസ് പര്യടനം ഇന്ത്യ തൂത്തുവാരിയിരുന്നു.






































