Cricket Top News

അഫ്ഗാനിസ്ഥാൻ സിംബാബ്‌വെ ടി20 മൽസരം ആരംഭിച്ചു

September 14, 2019

author:

അഫ്ഗാനിസ്ഥാൻ സിംബാബ്‌വെ ടി20 മൽസരം ആരംഭിച്ചു

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ രണ്ടാം മൽസരം ആരംഭിച്ചു. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ സിംബാബ്‌വെയെ നേരിടും. ടോസ് നേടിയ സിംബാബ്‌വെ  ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ അഫ്ഗാനിസ്ഥാൻ അഞ്ച്  ഓവറിൽ വിക്കറ്റ് ഒന്നും പോകാതെ 49 റൺസ് എടുത്തിട്ടുണ്ട്. റഹ്മാനുള്ള ഗുർബാസ്(34),ഹസ്രത്തുല്ല സസായ്(12) എന്നിവരാണ് ക്രീസിൽ.

ഇന്നലെ ആണ് ത്രിരാഷ്ട്ര മത്സരം ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ട് പന്ത് ബാക്കി നിൽക്കെ വിജയം സ്വന്തമാക്കി. ബംഗ്ളദേശിനെ ടെസ്റ്റിൽ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് അഫ്ഗാൻ മത്സരത്തിന് ഇറങ്ങിയത്.

Leave a comment