മെസ്സി ബൂട്ടണിയാത്തത് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാകുന്നു; അടുത്ത മത്സരത്തിലും താരം ഉണ്ടാകില്ല
ബാഴ്‌സലോണ: ബാഴ്‌സലോണ സൂപ്പർ താരം മെസ്സി ബൂട്ടണിയാത്തത് ടീമിനെ സാരമായി ബാധിച്ചിരിക്കുകയാണ്. ലാ ലീഗയില്‍ മോശം തുടക്കം കാഴ്ചവച്ച ബാഴ്‌സലണോയ്ക്ക് തിരിച്ചടിയായി സൂപ്പര്‍താരം ലയണല്‍ മെസ്സി വീണ്ടും കാലത്തിന് പുറത്തേക്ക്. ലീഗില്‍ ആദ്യ മത്സരങ്ങളില്‍ താരം കളിക്കാതിരുന്നത് ടീമിനെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് വീണ്ടും പരിക്കേൽക്കുന്നത് . ഇതോടെ ശനിയാഴ്ച വലന്‍സിയയ്‌ക്കെതിരെ നടക്കുന്ന ലീഗ് മത്സരത്തിലും ചാമ്പ്യന്‍സ് ലീഗില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിലും മെസ്സി കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
നേരത്തെ പരിശീലന സമയത്ത് കാലിന് പരിക്കേറ്റ മെസ്സി പരിക്കില്‍നിന്നും പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് സൂചന. ലാ ലീഗയിലെ ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് ബാഴ്‌സലോണ തോറ്റിരുന്നു. പരിക്ക് ഗുതുതരമല്ലെങ്കിലും വിശ്രമം ആവശ്യമാണെന്ന് തോന്നിയതിനാലാണ് മെസ്സിയെ ഒഴിവാക്കുന്നതെന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ അറിയിച്ചു.






































