Cricket Top News

12 ഇയേഴ്സ് ഓഫ് ക്യാപ്റ്റൻ കൂൾ

September 14, 2019

author:

12 ഇയേഴ്സ് ഓഫ് ക്യാപ്റ്റൻ കൂൾ

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ടീമിന്റെ മുന്‍ നായകനും ക്യാപ്റ്റനും കൂളുമായ ധോണി കായികലോകത്തേക്ക് എത്തിയിട്ട് 12 വർഷം പൂർത്തിയായി. ഈ ദിവസം തന്നെയാണ് ആദ്യമായി ധോണി ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നയിച്ചത്. 2007ല്‍ നടന്ന ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റനായി.

അതിന് ശേഷം വരും കാലങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച ക്യാപ്റ്റൻ കൂൾ ലോക ക്രിക്കറ്റില്‍ മികച്ച പ്രകടനകളുമായി മുന്നേറി. മൂന്നു ഫോര്‍മാറ്റുകളിലും ടീമിനെ നയിച്ച അദ്ദേഹം സ്വപ്‌നതുല്യമായ നേട്ടങ്ങളിലേക്കു ടീമിനെ നയിക്കുകയും ചെയ്തു. ഐസിസിയുടെ മൂന്നു പ്രധാന ടൂര്‍ണമെന്റുകളായ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി ഇവയിലെല്ലാം കിരീടമേറ്റു വാങ്ങാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ഏക ക്യാപ്റ്റൻ കൂടിയാണ് 38 കാരനായ താരം.

Leave a comment