Foot Ball Top News

ബെർണാബ്യൂവിൽ റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നു.. പോരാട്ടം ലെവാന്റെക്കെതിരെ..

September 14, 2019

ബെർണാബ്യൂവിൽ റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നു.. പോരാട്ടം ലെവാന്റെക്കെതിരെ..

ഒരിടവേളക്ക് ശേഷം ലാ ലീഗയിൽ റയൽ മാഡ്രിഡ് ഇന്ന് വീണ്ടുമിറങ്ങുന്നു. സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ലെവന്റെ ആണ് ഇന്ന് റയലിന്റെ എതിരാളികൾ. സീസണിൽ ലീഗിൽ ഇതുവരെ സ്ഥിരത കണ്ടെത്താനാകാത്ത റയൽ മാഡ്രിഡ് ഇന്ന് വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.

അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം റയലിന്
ഒപ്പമായിരുന്നു. ഹോം മത്സരം എന്ന ആനുകൂല്യവും റയലിന് ഇത്തവണയണ്ട്. മറുവശത്തു തുടർച്ചയായ രണ്ട് വിജയവുമായാണ് ലെവന്റെയുടെ വരവ്. പരിക്ക് മാറി ഈഡൻ ഹസാർഡും ജെയിംസും റോഡ്രിഗസും ടീമിൽ തിരിച്ചെത്തിയത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് ശുഭ സൂചനയാണ്. അതേ സമയം സസ്പെന്ഷൻ മൂലം ഗാരെത് ബെയ്ലിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും. ഒപ്പം പരിക്കേറ്റ ലൂക്ക
മോഡ്രിച്ചിനും, ഫെഡെ വാൽവാർഡെയ്‌ക്കും ഇന്ന് പുറത്തിരിക്കേണ്ടിവരും.

ഇന്ത്യൻ സമയം വൈകുന്നേരം 4.30-നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നില്ല..

© Grada Fans De Kerala

Leave a comment