Foot Ball Top News

മെസ്സിയും സുവാരസും ബാഴ്‌സ വിടുമോ; ഇരുവരെയും വലവീശാൻ ബെക്കാമിന്റെ ഓഫർ

September 14, 2019

author:

മെസ്സിയും സുവാരസും ബാഴ്‌സ വിടുമോ; ഇരുവരെയും വലവീശാൻ ബെക്കാമിന്റെ ഓഫർ

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ലോകത്ത് ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും വൻ ഓഫറുമായി ഡേവിഡ് ബെക്കാം രംഗത്ത്. അമേരിക്കന്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്ന തന്റെ പുതിയ ക്ലബ്ബായ ഇന്റര്‍ മിയാമിക്കുവേണ്ടി കളിക്കാനാണ് മെസ്സിക്കും സുവാറസിനും ഓഫറുകൾ മുന്നിൽ വച്ച് ബെക്കാം എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബാഴ്‌സലോണയുമായി ബെക്കാം ചര്‍ച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വിട്ടു.

മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാര്‍ ഈ വർഷം അവസാനിക്കും. ഇതിന് ശേഷം താല്‍പ്പര്യമുണ്ടെങ്കില്‍ മെസ്സിക്ക് ക്ലബ്ബ് വിടാമെന്ന് ബാഴ്‌സ മാനേജര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിക്കാത്ത മെസ്സി അവസാന ഘട്ടത്തില്‍ ക്ലബ്ബ് മാറാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. എന്നാൽ നേരത്തെ ബാഴ്‌സലോണ വിടുമെന്ന സുവാരസ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇന്റര്‍ മിയാമിയിലേക്ക് കൂടുമാറുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. അതേ സമയം, മുന്‍ ഇംഗ്ലണ്് നായകനും റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരവുമായിരുന്ന ബെക്കാം പ്രമുഖ താരങ്ങളെയും തന്റെ ടീമിലെത്തിക്കാന്‍ വലവീശി തുടങ്ങിയിട്ടുണ്ട്.

Leave a comment