Cricket Top News

അണ്ടര്‍ 19 ഏഷ്യ കപ്പ് ഫൈനലിൽ വില്ലനായി മഴയെത്തി

September 14, 2019

author:

അണ്ടര്‍ 19 ഏഷ്യ കപ്പ് ഫൈനലിൽ വില്ലനായി മഴയെത്തി

കൊളംബൊ: കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ മോശപ്രകടനം. ഇടയ്ക്ക് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചിരിക്കുയാണിപ്പോള്‍. മത്സരം നടക്കുന്ന സമയം മഴ കാരണം കളി നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ 9.4 ഓവറില്‍ മൂന്നിന് 27 എന്ന നിലയിലാണ് തുടരുന്നത്. സാവേദ് പര്‍ക്കര്‍ (4), അര്‍ജുന്‍ അസാദ് (0), തിലക് വര്‍മ (2) എന്നിവരാണ് പുറത്തായത്. ദ്രുവ് ജുറല്‍ (11), ശാശ്വത് റാവത്ത് (10) എന്നിവരാണ്ഇപ്പോൾ ക്രീസില്‍.

മഴകാരണം കഴിഞ്ഞ ദിവസം മുടങ്ങിയ സെമി ഫൈനല്‍ മത്സരങ്ങള്‍ കാരണം ഗ്രൂപ്പ് ചാംപ്യന്മാരെ ഫൈനല്‍ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളും ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കുവൈറ്റ് ടീമുകളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗ്ലാദേശ് ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, നേപ്പാള്‍, യുഎഇ ടീമുകളെയും പരാജയപ്പെടുത്തി.

Leave a comment