അഞ്ചാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ടിന് 69 റൺസ് ലീഡ്
ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന് ലീഡ്. ഓസ്‌ട്രേലിയയെ അവർ 225 റൺസിന് ഓൾഔട്ടാക്കി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 9 റൺസ് എടുത്തിട്ടുണ്ട്. റോറിയും(4), ഡെൻലിയും(1) ആണ് ക്രീസിൽ. നേരത്തെ ജോഫ്ര ആര്‍ച്ചര്‍ ആണ് ഓസ്‌ട്രേലിയ എറിഞ്ഞിട്ടത്. താരം ആറ് വിക്കറ്റ് നേടി. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ഇംഗ്ളണ്ടിന് 78 റൺസ് ലീഡ് ഉണ്ട്. 294 റൺസ് ഒന്നാമിന്നിങ്സ് നേടിയ ഇംഗ്ലണ്ടിനെതിരെ 225 റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഇത്തവണയും സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയക്ക് രക്ഷയായത്. 80 റൺസാണ് താരം നേടിയത്.
ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ലബൂഷെയ്‌നുമായും, സ്റ്റീവ് സ്മിത്തും മാത്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. ബാക്കി ആർക്കും തിളങ്ങാൻ ആയില്ല. അർച്ചറും, സാമും ചേർന്ന് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി. നേരത്തെ 271/8 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ അവശേഷിച്ച രണ്ട് വിക്കറ്റ് 23 റൺസിൽ അവസാനിച്ചു. ജോസ് ബട്ലർ 70 റൺസ് നേടി.ബട്ലറിൽ ആയിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ പാറ്റ് കമ്മിന്‍സ് ബട്ലറെ മടക്കി. ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് 27ൽ നിൽക്കെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ റോറിയും, റൂട്ടും മികച്ച രീതിയിൽ ബാറ്റിംഗ് നടത്തി. നല്ലൊരു കൂട്ടുകെട്ട് രണ്ട് പേരും ചേർന്ന് പടുത്തുയർത്തുകയും ചെയ്തു എന്നാൽ 47 റൺസ് എടുത്ത റോറിയെ ജോഷ് ഹാസല്‍വുഡ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് നേടി. എന്നാൽ റൂട്ടും കൂടി പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. പിന്നീട് ജോസ് ബട്ലർ ഒറ്റക്ക് ഇംഗ്ലണ്ടിൻറെ സ്‌കോർ മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങി. ഇംഗ്ലണ്ട് മധ്യനിരക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. മിച്ചല്‍ മാര്‍ഷ് അഞ്ച് വിക്കറ്റ് നേടി.