ടീം രൂപീകരണത്തിനായി ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ച് മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 1880-ൽ സെയ്ന്റ് മാർക്ക്സ് എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബിൽ 1887-ൽ ആർഡ്‌വിക്ക് അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ് എന്നും 1894-ൽ മാഞ്ചസ്റ്റർ സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. 2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ ക്ലബ്ബിന് പുത്തനുണർവ്വ് ലഭിച്ചു. അതിന് ശേഷം വൻ തുകയ്ക്ക് താരങ്ങളെ വാങ്ങുന്നതിൽ പേരുകേട്ട ടീമായി മാഞ്ചസ്റ്റർ സിറ്റി മാറി.
ഇപ്പോൾ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ടീമിനെ രൂപീകരിക്കുന്നതിന് ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ടീമായി മാറിയിരിക്കുകയാണ്. ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ച ആദ്യ ടീമായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ സിറ്റി അവരുടെ കളിക്കാർക്കായി 1.014 ബില്യൺ ഡോളർ ചെലവഴിച്ചതായി സ്വിസ് ആസ്ഥാനമായുള്ള CIES ഫുട്ബോൾ ഒബ്സർവേറ്ററിയുടെ റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് പാരിസ് സെന്റ് ജെർമെയ്ൻ രണ്ടാമതും(913 മില്യൺ ഡോളർ), സ്പെയിനിന്റെ റയൽ മാഡ്രിഡ് മൂന്നാമതുമാണ്൯( 902 മില്യൺ ഡോളർ) ഉള്ളത്.
പ്രീമിയർലീഗിൻറെ ശരാശരി 345 മില്യൺ ഡോളറാണെന്നും ലാ ലിഗയും സെറി എയും ശരാശരി 167 മില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബുണ്ടസ്ലിഗയിലെ ശരാശരി ചെലവ് 124 മില്യൺ ഡോളറും ലിഗ് 1 വലിയ അഞ്ച് ലീഗുകളിൽ ഏറ്റവും കുറഞ്ഞ ചെലവ് 118 മില്യൺ ഡോളറുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന മികച്ച 10 ക്ലബ്ബുകൾ:
1. മാഞ്ചസ്റ്റർ സിറ്റി (1.014ബില്യൺ )
2. പാരീസ് സെന്റ് ജെർമെയ്ൻ (€ 913 മില്യൺ )
3. റയൽ മാഡ്രിഡ് (2 902 മില്യൺ)
4. മാഞ്ചസ്റ്റർ യുണൈറ്റഡ് (1 751 മില്യൺ )
5. യുവന്റസ് (19 719 മില്യൺ)
6. ബാഴ്‌സലോണ (€ 697 മില്യൺ)
7. ലിവർപൂൾ (39 639 മില്യൺ)
8. ചെൽസി (€ 561 മില്യൺ)
9. അറ്റ്ലെറ്റിക്കോ മാഡ്രിഡ് (€ 550 മില്യൺ)
10. ആഴ്സണൽ (8 498 മി)