ബെംഗളൂരു ബുൾസിനെതിരായ മൽസരത്തിൽ ബംഗാൾ വാരിയേഴ്സിന് ആവേശകരമായ വിജയം
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിൽ 42-40 എന്ന സ്കോറിന് ബെംഗളൂരു ബുൾസിനെ ബംഗാൾ വാരിയേഴ്‌സ് തോൽപ്പിച്ചു. 17 റെയ്ഡ് പോയിന്റുകൾ നേടിയ ബംഗളുരുവിന്റെ പവൻ സെഹ്‌റാവത്തിന്റെ തകർപ്പൻ പ്രകടനം വിജയം സമ്മാനിച്ചില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മത്സരം ആരംഭച്ചപ്പോൾ തന്നെ ബംഗാൾ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം മുതൽ ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ അവസാനം 2 പോയിന്റ് വ്യത്യാസത്തിൽ നിലവിലെ ചാമ്പ്യന്മാരെ ബംഗാൾ തോൽപ്പിച്ചു.
16 മത്സരങ്ങളിൽ 9 ജയവുമായി പോയിന്റ് നിലയിൽ ബംഗാൾ ഇപ്പോൾ രണ്ടാമതാണ്. നിലവിലെ ചാമ്പ്യന്മാർ നാലാം സ്ഥാനത്താണ് ഉള്ളത്. പവൻ 19 പോയിന്റ് നേടിയപ്പോൾ, ബംഗാളിന് വേണ്ടി മനീന്ദർ സിങ് 17 പോയിന്റ് നേടി. നിലവിലെ ചാമ്പ്യന്മാർ അവസാനം വരെ പോരാടിയെങ്കിലും അവസാന നിമിഷങ്ങളിൽ ബംഗാൾ വാരിയേഴ്സിന് മികച്ച പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കി.






































