Cricket Top News

ബംഗ്ലാദേശ് ത്രിരാഷ്ട്ര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും: ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വയെ നേരിടും

September 13, 2019

author:

ബംഗ്ലാദേശ് ത്രിരാഷ്ട്ര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും: ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വയെ നേരിടും

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സിംബാവയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. രണ്ട് ടീമുകളും വളരെ മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മെഹിദി ഹസൻ, അഫിഫ് ഹുസൈൻ എന്നിവർ ബംഗ്ലാദേശ് ടീമിൽ എത്തിയിട്ടുണ്ട്.

ഐസിസിയുടെ വിലക്ക് നേരിടുന്ന ടീമാണ് സിംബാബ്‌വേ.ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാൻ സിംബാബ്‌വേയ്ക്ക് കഴിയിൽ. ടീമിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ ഒന്നും ആലോചിക്കുന്നില്ലെന്നും, ഈ പരമ്പരയിൽ വിജയിക്കുക മാത്രമാണ് ലക്ഷ്യമെന്നും ടീം ക്യാപ്റ്റന്‍ ഹാമില്‍ട്ടണ്‍ മസാക്കഡ്‌സ പറഞ്ഞു. ഏഴ് ടി20 മത്സരങ്ങൾ ആണ് ഈ പരമ്പരയിൽ ഉള്ളത്.

Leave a comment