വിൻഡീസ് താരം ആൻഡ്രെ റസ്സലിന് സിപിഎൽ 2019 മത്സരത്തിനിടെ പരിക്ക്
വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസ്സലിനെ വ്യാഴാഴ്ച ജമൈക്കയിൽ നടന്ന സിപിഎൽ മത്സരത്തിനിടെ പരിക്ക് പറ്റി. ഹോം ടീമായ ജമൈക്ക തല്ലാവാസിനെ പ്രതിനിധീകരിച്ച് റസ്സൽ 13-ാം ഓവറിൽ ഗ്ലെൻ ഫിലിപ്സിന്റെ വിക്കറ്റിന്ശേഷം ബാറ്റിംഗിനിറങ്ങി. ഹാർഡസ് വിൽജോൻ എറിഞ്ഞ അടുത്ത ഓവറിൽ റസ്സലിൻറെ ഹെൽമെറ്റിൽ ഒരു ബൗൺസർ തട്ടി. പന്ത് കൊണ്ട റസൽ മൈതാനത്ത് വീഴുകയും ചെയ്തു. വലത് ചെവിയോട് ചേർന്ന ഭാഗത്താണ് പന്ത് കൊണ്ടത്. റസ്സലിനെ പരിശോധിക്കാൻ മെഡിക്കൽ സംഘം ഓടിയെത്തിയപ്പോൾ റസ്സൽ ക്ഷീണിതനായി കാണപ്പെട്ടെങ്കിലും അദ്ദേഹം എഴുന്നേറ്റുനിന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൂടുതൽ പരിശോധനക്കായി കൊണ്ടുപോയി.
കുറച്ചു നേരം നടന്ന റസ്സലിനെ പിന്നീട് സ്‌ട്രെച്ചറിലാണ് കൊണ്ടുപോയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആദ്യ നോട്ടത്തിൽ, റസ്സലിന്റെ ഹെൽമെറ്റിന് നെക്ക് ഗാർഡ്(കഴുത്തിനെ സംരക്ഷിക്കാൻ) ഇല്ല.






































