Cricket Top News

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം  

September 13, 2019

author:

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം  

തിരുവനന്തപുരം:  ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യ എയ്ക്ക് ജയം. 48 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 179/9 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 186ന് ഓൾഔട്ടായി.  7 റൺസ് കൂടിയേ അവർക്ക് നേടാൻ കഴിഞ്ഞൊള്ളു. ഇന്ത്യക്ക് വേണ്ടി നദീം മൂന്നും, താക്കൂർ രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. അനായാസം ജയിക്കാം എന്ന് കരുതിയ ഇന്ത്യക്ക് ഗിൽ(5),അങ്കിത്(6), ഭരത്(5) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ടമായത്‌. ജലജ് സക്സേന ആണ് മൽസരത്തിലെ താരം.

125/5  എന്ന നിലയിൽ മൽസരം ആരംഭിച്ച ഇന്നലെ മഴയാണ് കൂടുതൽ നേരം കളിച്ചത്. ആറാം വിക്കറ്റിൽ ഹെൻറിച്ച്(48), മുൾഡർ(46) എന്നിവർ ചേർന്ന് നേടിയ 74 റൺസ് ആണ് ദക്ഷിണാഫ്രിക്കയ്‌ക്ക തുണയായത്. ഇന്ത്യക്ക് വേണ്ടി നദീനം 3 വിക്കറ്റ് നേടി. ഇന്ത്യയുടെ ഇന്നിങ്‌സ് 303ൽ അവസാനിച്ചിരുന്നു. ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവർ ചേർന്നാണ് 300 കടത്തിയത്. ഇരുവരും എട്ടാം വിക്കറ്റിൽ 100 റൺസ് നേടി. ജലജ് 61 റൺസ് നേടി.  ഒന്നാമിന്നിങ്സിൽ ഇന്ത്യ 139 റൺസിന്റെ ലീഡ് നേടി. ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേസർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക തകർന്ന്  വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ പുറത്താകാതെ 45 റൺസ് നേടി. ഡെയ്ൻ പിയഡ് (33), വിയാൻ മൾഡർ(21) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കളിച്ചത്. ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്നും, നദീം രണ്ടും വിക്കറ്റ് നേടി.

Leave a comment