kabadi Top News

പ്രൊ കബഡി ലീഗ്: ബംഗാൾ വാരിയേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു

September 12, 2019

author:

പ്രൊ കബഡി ലീഗ്: ബംഗാൾ വാരിയേഴ്‌സ് യു മുംബൈയെ തോൽപ്പിച്ചു

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച യു മുംബയ്‌ക്കെതിരെ 29-26ന് ജയം നേടി ബംഗാൾ വാരിയേഴ്‌സ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ബംഗാളിനായി സുകേഷ് ഹെഗ്‌ഡെ എട്ട് റെയ്ഡ് പോയിന്റുകളും മുഹമ്മദ് നബിബക്ഷ് നാല് ടാക്കിൾ പോയിന്റുകളും നേടി. യു മുംബൈക്കാൻ മികച്ച തുടക്കം ലഭിച്ചത്. അതിന് ശേഷം മനീന്ദർ ബംഗാളിന് വേണ്ടിയ ആദ്യ പോയിന്റ് നേടി. ആദ്യ പോയിന്റ് നേടിയതിന് ശേഷം ബംഗാൾ മൽസരത്തിന്റെ ആധിപത്യം നേടുകയും യു മുംബൈയെ ഓൾഔട്ടാക്കുകയും ചെയ്തു. ഒന്നാം പകുതി അവസാനിച്ചപ്പോൾ ബംഗാൾ 16-13 എന്ന സ്‌കോറിൽ ലീഡ് നേടുകയും ചെയ്തു.

രണ്ടാം പകുതി വളരെ വിരസമായിരുന്നു. ഇരു ടീമുകളും ഡിഫൻസ് മുൻ നിർത്തിയാണ് കളിച്ചത്. ആക്രമണത്തിന് കൂടുതൽ മുതിരാതെ രണ്ട് ടീമുകളും പോയിന്റുകൾ നേടി.രണ്ടാം പകുതിയിൽ യു മുംബൈ താരം അർജുൻ 10 പോയിന്റ് നേടുകയും ചെയ്തു. അവസാന അഞ്ച് മിനിറ്റുകളിൽ യു മുംബൈ ആക്രമണം അഴിച്ചു വിട്ടെങ്കിലും ബംഗാൾ പ്രതിരോധം അതിനെ തടഞ്ഞു. ബംഗാളിന് വേണ്ടി സുകേഷ് എട്ട് പോയിന്റ് നേടി. ജയത്തോടെ ബംഗാൾ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി.

Leave a comment