ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്
തിരുവനന്തപുരം: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. ഇന്നലെ കളി അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 179/9 എന്ന നിലയിലാണ്. മഴ മൂലം വൈകിയാണ് മൽസരം ആരംഭിച്ചത്. ഹെൻറിച്ച്, മുൾഡർ എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പാണ് ദക്ഷിണാഫ്രിക്കയ്ക് ലീഡ് നേടാൻ സഹായമായത്. 40 റൺസിന്റെ ലീഡ് ആണ് അവർ നേടിയത്. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ ഇന്ത്യക്ക് അനായാസ ജയം നേടാനാകും.
125/5 എന്ന നിലയിൽ മൽസരം ആരംഭിച്ച ഇന്നലെ മഴയാണ് കൂടുതൽ നേരം കളിച്ചത്. ആറാം വിക്കറ്റിൽ ഹെൻറിച്ച്(48), മുൾഡർ(46) എന്നിവർ ചേർന്ന് നേടിയ 74 റൺസ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക തുണയായത്. ഇന്ത്യക്ക് വേണ്ടി നദീനം 3 വിക്കറ്റ് നേടി. ഇന്ത്യയുടെ ഇന്നിങ്സ് 303ൽ അവസാനിച്ചിരുന്നു. ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവർ ചേർന്നാണ് 300 കടത്തിയത്. ഇരുവരും എട്ടാം വിക്കറ്റിൽ 100 റൺസ് നേടി. ജലജ് 61 റൺസ് നേടി. ഒന്നാമിന്നിങ്സിൽ ഇന്ത്യ 139 റൺസിന്റെ ലീഡ് നേടി. ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേസർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക തകർന്ന് വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ പുറത്താകാതെ 45 റൺസ് നേടി. ഡെയ്ൻ പിയഡ് (33), വിയാൻ മൾഡർ(21) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കളിച്ചത്. ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്നും, നദീം രണ്ടും വിക്കറ്റ് നേടി.






































