Cricket Top News

ഒരു മാറ്റവുമായി അഞ്ചാം ടെസ്റ്റിനുള്ള 12 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

September 12, 2019

author:

ഒരു മാറ്റവുമായി അഞ്ചാം ടെസ്റ്റിനുള്ള 12 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു 

ഇന്ന് ആരംഭിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു.  ഒരു മാറ്റവുമായാണ് ടീം ഇന്ന് മത്സരത്തന് ഇറങ്ങുന്നത്. ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ് ആണ് ഇത്തവണ ടീമിൽ എത്തുക. വേറെ വ്യത്യാസങ്ങൾ ഒന്നും ടീമിൽ വരുത്തിയിട്ടില്ല. നാലാം ടെസ്റ്റിലുള്ള അതെ ടീം ആണ് അഞ്ചാം ടെസ്റ്റിലും. പാറ്റിന്‍സണ്  അഞ്ചാം ടെസ്റ്റിലും അവസരം നൽകിയിട്ടില്ല.

നാലാം ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചിരുന്നു. അഞ്ച് ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ആസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തുകയും ചെയ്തു. 185 റൺസിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.18 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്  ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിർത്തുന്നത്.

ഓസ്‌ട്രേലിയ ടീം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ മാര്‍ഷ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍

Leave a comment