കേരളാ ബ്ലാസ്റ്റേഴ്സ് യു.എ.ഇ നടക്കുന്ന പ്രീ സീസണ് മത്സരങ്ങള്‍ ഉപേക്ഷിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സിൻറെ പ്രീ സീസൺ മത്സരങ്ങള്‍ യു.എ.ഇ ആണ് നടക്കുന്നത്. എന്നാൽ ഇത് ഇപ്പോൾ പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ക്ലബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഘാടകരുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് പര്യടനം പാതി വഴിയിൽ ഉപേക്ഷിച്ചത്. പ്രീ സീസണ് മത്സരങ്ങള്‍ക്കായി ഓഗസ്റ്റ് അവസാനമാണ് ബ്ലാസ്റ്റേഴ്സ് യു.എ.ഇ.യിൽ എത്തിയത്. അവിടെ ഒരു മത്സരവും കളിച്ചിരുന്നു.
സംഘാടകരായ മിച്ചി സ്പോര്‍ട്സ് കരാർ പ്രകാരമല്ല പ്രവർത്തിച്ചതെന്നും ഏറ്റെടുത്ത പല കാര്യങ്ങളും നല്ല രീതിയിൽ അല്ല ചെയ്തതെന്നും ക്ലബ് പറഞ്ഞു. ഇതിന്റെ അടിസ്ഥനത്തിലാണ് പത്ത് ദിവസത്തിനകം ടീം യു.എ.ഇയിൽ നിന്ന് മടങ്ങുന്നത്. ഇനിയുള്ള മത്സരങ്ങൾ കൊച്ചി നടക്കുമെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിലെ ഐ.എസ്.എല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ നിറഞ്ഞുകവിയുന്ന ഗാലറികളെ നിരാശപ്പെടുത്താതിരിക്കാനുള്ള തന്ത്രങ്ങളായിരിക്കും മഞ്ഞപ്പട ഇത്തവണ ഒരുക്കുന്നത്.
പുതിയ കോച്ച് ഈല്‍കോ ഷെറ്റോരിയുടെ കീഴില്‍ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ സ്വന്തം ഐ.എസ്.എല്‍. ടീം. ഡച്ചുകാരനായ ഷേെറ്റാരി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.






































