Cricket Top News

ആശ്വാസ ജയത്തിനായി ഇംഗ്ലണ്ട്: അഞ്ചാം ആഷസ് ടെസ്റ്റ് ഇന്ന് ആരംഭിക്കും

September 12, 2019

author:

ആശ്വാസ ജയത്തിനായി ഇംഗ്ലണ്ട്: അഞ്ചാം ആഷസ് ടെസ്റ്റ് ഇന്ന് ആരംഭിക്കും

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം 3:30ന് ഓവൽ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. പരമ്പരയിൽ ഒരു മത്സരം മാത്രം ജയിച്ച ഇംഗ്ലണ്ട് അവസാന ടെസ്റ്റിൽ വിജയിച്ച് ആശ്വാസം കണ്ടെത്താനാകും ഏകദിന ചാമ്പ്യന്മാർ ശ്രമിക്കുക.

185 റൺസിനായിരുന്നു ഓസ്‌ട്രേലിയയുടെ നാലാം ടെസ്റ്റിലെ വിജയം.18 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്  ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിർത്തുന്നത്. ഓൾ‌റ റൗണ്ടർ ബെൻ‌ സ്റ്റോക്സിന് തോളിൽ‌ പരിക്ക് പറ്റിയതിനാൽ ഇന്ന് നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാൽ മാത്രമെ അഞ്ചാം ടെസ്റ്റ് കളിക്കുകയൊള്ളു.

Leave a comment