പത്‌മ പുരസ്‌കാര പട്ടികയിൽ ഇടംനേടി വനിതാ കായികതാരങ്ങളായ മേരി കോമും പി വി സിന്ധുവും
ഡൽഹി: പത്മ പുരസ്‌കാരത്തിനുള്ള നാമനിർദേശ പട്ടിക പൂർത്തിയായി. കായിക ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പുരസ്‌കാരത്തിനുള്ള പട്ടിക പൂർത്തിയാക്കിയിരിക്കുന്നത്. കേന്ദ്ര കായികമന്ത്രാലയം ഇതിനോടകം പട്ടിക സമര്‍പ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
പത്‌മ പുരസ്‌കാരങ്ങള്‍ക്കായി ഒന്‍പത് കായിക താരങ്ങളുടെ പേരാണ് കായികമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്കായി ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പത്‌മവിഭൂഷന് നാമനിര്‍ദേശം ചെയ്‌തു.
2006ല്‍ പദ്‌മശ്രീയും 2013ല്‍ പത്മഭൂഷനും നേടിയ താരമാണ് മേരി കോം. പത്മവിഭൂഷന്‍ പുരസ്‌കാരം ലഭിച്ചാല്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്ന നാലാമത്തെ കായികതാരം എന്ന നേട്ടത്തിലെത്തും മേരി കോം. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പിവി സിന്ധുവിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മഭൂഷന് നാമനിര്‍ദേശമുണ്ട്.
ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, പര്‍വതാരോഹകരായ ഇരട്ടസഹോദരങ്ങള്‍ താഷി, നങ്ഷി മാലിക്ക് എന്നിവരാണ് പത്മശ്രീക്കായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്ന വനിതാ താരങ്ങളെ കാണാം.






































