പ്രൊ കബഡി ലീഗ്: യു മുംബ തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചു
ഇന്നലെ നടന്ന പ്രൊ കബഡി ലീഗിൽ യു മുംബൈ 41-27 എന്ന സ്കോറിന് തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചു. ഫാസൽ അട്രാചാലിയുടെ ആറ്, സന്ദീപ് നർവാളിന്റെ നാല്, സുരീന്ദർ സിങ്ങിന്റെ മൂന്ന് ടാക്കിൾ പോയിന്റുകൾ തെലുങ്ക് ടൈറ്റാൻസിനെ തോൽപ്പിക്കാൻ യു മുംബയെ സഹായിച്ചു.ജയത്തോടെ യു മുംബൈ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തെത്തി. മൽസരത്തിൽ ആദ്യ പോയിന്റുകൾ യു മുംമ്പൈ സ്വന്തമാക്കി. എന്നാൽ പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച ടൈറ്റൻസ് യു മുംബൈയെ പുറത്താക്കി സ്‌കോർ 13-9 എന്ന സ്‌കോർ നേടി. എന്നാൽ അതിന് ശേഷം യു മുംബൈ തങ്ങളുടെ ആക്രമണം അഴിച്ചുവിടുകയും മത്സരത്തിൽ തിരിച്ചെത്തുകയും, സ്‌കോർ സമനിലയിൽ എത്തിക്കുകയും ചെയ്തു. ഒന്നാം പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും 15 പോയിന്റ് വീതം നേടി.
രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനമാണ് യു മുംബൈ നടത്തിയത്. രണ്ടാം പകുതിയിൽ മൂന്ന് തവണയാണ് യു മുംബൈ ടൈറ്റൻസിനെ ഓൾഔട്ടാക്കിയത്. രാകേഷ് ഗൗഡയും,വിശാലും മികച്ച പ്രകടനം നടത്തി ടൈറ്റൻസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും യു മുംബൈയുടെ പ്രകടനം അതിന് തടസ്സമായി. അർജുൻ യു മുംബൈക്ക് വേണ്ടി 9 പോയിന്റ് നേടി. ജയത്തോടെ യു മുംബൈ ആറാം സ്ഥാനത്തെത്തി.14 പോയിന്റ് വ്യത്യാസത്തിലാണ് യു മുംബൈ വിജയം സ്വന്തമാക്കിയത്.






































