ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച
തിരുവനന്തപുരം: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്‌സ് 164 റൺസിൽ അവസാനിച്ച ദക്ഷിണാഫ്രിക്ക എയ്ക്ക് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ചയാണ് . രണ്ടാം ഇന്നിങ്സിൽ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി. രണ്ടാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 125/5 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി നദീനം രണ്ടും, സിറാജ് ഒരു വിക്കറ്റും നേടി.
129-2 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഇന്നിങ്‌സ് 303ൽ അവസാനിച്ചു. ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവർ ചേർന്നാണ് 300 കടത്തിയത്. ഇരുവരും എട്ടാം വിക്കറ്റിൽ 100 റൺസ് നേടി. ജലജ് 61 റൺസ് നേടി. ഒന്നാമിന്നിങ്സിൽ ഇന്ത്യ 139 റൺസിന്റെ ലീഡ് നേടി. ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേസർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക തകർന്ന് വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ പുറത്താകാതെ 45 റൺസ് നേടി. ഡെയ്ൻ പിയഡ് (33), വിയാൻ മൾഡർ(21) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കളിച്ചത്. ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്നും, നദീം രണ്ടും വിക്കറ്റ് നേടി.






































