ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു
സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മൽസരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അടുത്ത ടി20 ലോകകപ്പിനുവേണ്ടിയുള്ള ഒരുക്കത്തിനായിട്ടാണ് ഈ മൽസരം സംഘടിപ്പിക്കുന്നത്. ടീമിൽ മെഹിദി ഹസൻ, അഫിഫ് ഹുസൈനും ടീമിൽ എത്തിയിട്ടുണ്ട്. കൂടാതെ മുഹമ്മദ് സെയ്ഫുദ്ദീനും പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയിട്ടുണ്ട്.
അരിഫുൾ ഹഖ്, അബു ഹൈദർ, നജ്മുൽ ഇസ്ലാം, റുബെൽ ഹുസൈൻ, അബു ജയ്ദ് എന്നിവർ ടീമിൽ ഇടം നേടിയില്ല. നിലവിൽ അവധിയിലുള്ള തമീം ഇക്ബാലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.അഫ്ഗാൻസിത്താനെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലും ബംഗ്ലാദേശ് തോറ്റിരുന്നു. ആറ് ടി20 മത്സരങ്ങളും ഒരു ഫൈനൽ മൽസരവുമാണ് ഉള്ളത്.
ബംഗ്ലാദേശ് സ്ക്വാഡ്: ഷാകിബ് അൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, സൗമ്യ സർക്കാർ, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, അഫിഫ് ഹുസൈൻ, മൊസാദെക് ഹുസൈൻ, സബ്ബീർ റഹ്മാൻ, തയ്ജുൽ ഇസ്ലാം, മഹേദി ഹസൻ, മുഹമ്മദ് സഫുദ്ദീൻ






































