രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറെന്ന് അനില്‍ കുംബ്ലെ
അശ്വിനെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ കുംബ്ലെ. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിൻ എന്ന് കുംബ്ലെ പറഞ്ഞു. താരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശ്വിനേയും, രവീന്ദ്ര ജഡേജയേയും ഒരുമിച്ച് ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെന്നും, രണ്ടുപേരും നല്ല രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്യുനനതിനാൽ ഇന്ത്യൻ ടീമിന് വളരെ പ്രയോജനമാകുമെന്നും കുംബ്ലെ പറഞ്ഞു. ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കവെയാണ് കുംബ്ലെ ഇങ്ങനെ പറഞ്ഞത്.

അശ്വിനെ ടീമിൽ കളിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ ടീം മാനേജ്മെന്റ് അതിന് ശ്രമിക്കണമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. പരിക്കുകളും, മറ്റ് പല പ്രശ്ങ്ങളും കാരണം ഇടക്ക് അദ്ദേഹത്തിൻറെ മികവ് നഷ്ട്ടപ്പെട്ടിരുന്നു എന്നാൽ നിലവിലുള്ള ഇന്ത്യൻ സ്പിന്നർമാരിൽ ഏറ്റവും മികച്ച താരം അശ്വിൻ തന്നെയാണെന്ന് അദ്ദേഹം ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.