ഐഎസ്എൽ; മഞ്ഞപ്പടയുടെ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
ഐഎസ്എല്ലിന്റെ ആറാം സീസണെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മഞ്ഞപ്പട എന്നറിയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവയ്ക്കാനായുള്ളു എന്ന നാരാശയിലായിരുന്നു ടീം. എന്നാൽ ഇത്തവണ അതിന് പരിഹാരമായി ബ്ലാസ്റ്റേഴ്സ് എല്ലാ തയാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു. സീസൺ മുൻപേയുള്ള പ്രീസീസൺ മത്സരങ്ങൾക്കായി യുഎഇയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

യുഎഇയുടെ മണ്ണിലും തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് ആവേശം പകരാൻ നിരവധി ആളുകളാണ് അൽ ഫുജൈറ സ്റ്റേഡിയത്തിൽ എത്തിയത്. ടീം കേരളം ബ്ലാസ്റ്റേഴ്സിന്റെ ടീഷർട്ട് അണിഞ്ഞ്, മഞ്ഞ ബാനറുകൾ ഉയർത്തി കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തീർക്കുന്ന അതീ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എമിറാത്തികളുടെ നാട്ടിലും എത്തിയിരിക്കുന്നത്.
മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർ യുഎഇയുടെ മണ്ണിൽ കൂട്ടമായി ഒരു പാട്ടു പാടിയത്. ” ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം…കേരളം,കേരളം, കേരളം മനോഹരം ” എന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.