യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ജയം നേടി പ്രമുഖ ടീമുകള്‍
ലണ്ടന്‍: ഇന്നലെ രതി നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. മത്സരത്തിൽ ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ ടീമുകളാണ് ജയിച്ചത്. ഇംഗ്ലണ്ട് നാലു ഗോളുകള്‍ക്ക് ബള്‍ഗേറിയയെ പരാജയപ്പെടുത്തിയപ്പോൾ പോര്‍ച്ചുഗല്‍ 4-2ന് സെര്‍ബിയയെയും ഫ്രാന്‍സ് 4-1ന് അല്‍ബാനിയയേയും തോൽപ്പിച്ചു.
ഹാരി കെയ്‌നിന്റെ ഹാട്രിക്കാൻ ഇംഗ്ലണ്ടിനെ ജയം കരസ്ഥമാക്കാൻ സഹായിച്ചത്. 24, 49, 73 മിനിറ്റുകളിലായിരുന്നു ഹാട്രിക് നേടിയത്. അവസാന രണ്ടു ഗോളുകളും പെനാല്‍റ്റിയില്‍നിന്നാണ് താരം നേടിയത്. സെര്‍ബിയയ്‌ക്കെതിരെ പോര്‍ച്ചുഗലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വില്യം കാര്‍വാലോ(42), ഗോണ്‍സാലോ ഗ്യുഡെസ്(58), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(80), ബെര്‍ണാര്‍ഡോ സില്‍വ(86) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. നിക്കോള മിലന്‍ക്കോവിച്ച്(68), അലക്‌സാണ്ടര്‍ മിട്രോവിച്ച്(85) എന്നിവര്‍ സെര്‍ബിയയ്ക്കായും സ്‌കോര്‍ ചെയ്തു.






































