Foot Ball Top News

പോര്‍ച്ചുഗല്ലിന് യൂറോകപ്പ് യോഗ്യത മത്സരത്തില്‍ ജയം

September 8, 2019

author:

പോര്‍ച്ചുഗല്ലിന് യൂറോകപ്പ് യോഗ്യത മത്സരത്തില്‍ ജയം

ഇന്നലെ നടന്ന യൂറോകപ്പ് യോഗ്യത മത്സരത്തില്‍ പോർച്ചുഗൽ സെര്‍ബിയയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ സെർബിയയെ തോൽപ്പിച്ചത്. വില്യം കാർവാലോ, ഗോൺകലോ ഗ്വെസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ എന്നിവരാണ് ഗോളുകൾ നേടിയത്. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പോർച്ചുഗൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി പോർച്ചുഗീസ്  ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഉക്രൈൻ ആണ് ഒന്നാമത്.

ഗോൾ രഹിത ആദ്യ പകുതിക്കു ശേഷം രണ്ട് ടീമുകളും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഗോളുകൾ വീഴാൻ തുടങ്ങി. അഞ്ച് ഗോളുകളും രണ്ടാം പകുതിയിൽ ആണ് വീണത്. ആദ്യ പകുതിയിൽ അടോപത്യം പോർച്ചുഗല്ലിനായിരുന്നു. എന്നാൽ സെർബിയയുടെ ഡിഫൻസിനെ മറികടന്ന് ഗോളുകൾ നേടാൻ അവർക്കായില്ല.ആദ്യ രണ്ട് മൽസരങ്ങളിലും സമനില വഴങ്ങിയ പോർച്ചുഗൽ തകർപ്പൻ പ്രകടനമാണ് ഇന്നലെ നടത്തിയത്.

Leave a comment