ഐസിസി ടി20 റാങ്കിങ്: ലസിത് മലിംഗയ്ക്ക് നേട്ടം
പുതിയ ഐസിസി ടി20 റാങ്കിങ് പുറത്തുവിട്ടു. റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് ലസിത് മലിംഗ ആണ്. ഇന്നലെ ന്യൂസിലൻഡിനെതിരെ നടന്ന ടി20 മൽസരത്തിൽ അഞ്ച് വിക്കറ്റ് നേടിയതോടെ മലിംഗയ്ക്ക് റാങ്കിങ്ങിൽ നേട്ടം ഉണ്ടായി. ഇന്നലെ നടന്ന മത്സരത്തിൽ നാല് പന്തിൽ നാല് വിക്കറ്റ് ആണ് മലിംഗ നേടിയത്. റാങ്കിൽ മലിംഗ 21 ആം സ്ഥാനത്തെത്തി. 20 സ്ഥാനങ്ങള്‍ മുന്നേറിയാണ് താരം 21-ൽ എത്തിയിരിക്കുന്നത്.
ആദ്യ പത്ത് റാങ്കിൽ ഇന്ത്യൻ താരം കുല്‍ദീപ് യാദവ് മാത്രമാണ് ഉള്ളത്.ആറാം സ്ഥാനത്താണ് കുൽദീപ്. അഫ്ഗാൻ താരം റാഷിദ് ഖാൻ ആണ് ഒന്നാം സ്ഥാനത്തുള്ളത്. പാകിസ്ഥാന് ബാറ്റ്സ്മാന് ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ കെ എൽ രാഹുൽ ഏഴാം സ്ഥാനത്തും, രോഹിത് ശർമ്മ ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്.






































