kabadi Top News

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സിനെതിരെ യു.പി. യോദ്ധക്ക് തകർപ്പൻ ജയം

September 7, 2019

author:

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സിനെതിരെ യു.പി. യോദ്ധക്ക് തകർപ്പൻ ജയം

ശ്രീകാന്ത് ജാദവിന്റെ സൂപ്പർ 10 ഉം നിതേഷ് കുമാറിന്റെ ഹൈ 5, യു.പി. യോധയെ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വിജയത്തിലെത്തിച്ചു. പട്ന പൈറേറ്റ്സിനെ  41-29 എന്ന സ്കോറിനാണ് യു പി യോധ തോൽപ്പിച്ചത്. ജയത്തോടെ യു പി പോയിന്റ് നിലയിൽ ഏഴാം സ്‌ഥാനത്തെത്തി. 14 പോയിന്റുമായി പാട്നയുടെ പ്രദീപ് നർവാളാണ് ടോപ് സ്കോറർ. എന്നാൽ യു.പി. യോദ്ദയുടെ സമഗ്ര ശ്രമം 41-29ന് വിജയിക്കാൻ അവരെ സഹായിച്ചു.

ആദ്യം മുതൽ യുപി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ ഏഴ് മിനിറ്റിൽ തന്നെ യുപി തങ്ങളുടെ ആക്രമണം അഴിച്ചുവിട്ടു. ഓൾഔട്ടിന്റെ വക്കിൽ വറ്റിയ പാട്നയെ  പ്രദീപ് ആണ് രക്ഷിച്ചത്. ഒരു സൈഡിൽ പ്രദീപ് പോയിന്റ് നേടുന്നുണ്ടെങ്കിലും യുപി യുടെ ഡിഫൻസും, ടാക്ലിങും പാട്നയെ തളർത്തി. ആദ്യ പകുതിയിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ യു പി യോധ ലീഡ് നേടി. 14-16 എന്ന സ്കോറിലാണ് ഒന്നാം പകുതി അവസാനിച്ചത്. എന്നാൽ രനാദം പകുതിയുടെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ പട്ന യുപിയെ ഓൾഔട്ട് ആക്കി. ഇതിലൂടെ പട്ന മത്സരത്തിൽ ആദ്യ ലീഡ് നേടി. എന്നാൽ ആ ലീഡ് അധിക നേരം നിന്നില്ല. ജാദവും നിതേഷും യു പിയെവീണ്ടും ലീഡിൽ എത്തിച്ചു. പിന്നീട്  അടുപ്പിച്ചു പോയിന്റുകൾ നേടി യു പി യോദ്ധ പാട്നയെ ഓൾഔട്ടാക്കി. ഇതിലൂടെ ലീഡ് നേടിയ യുപിക്ക്  പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അവസാന നിമിഷം നർവാൾ മറ്റൊരു രണ്ട് പോയിന്റ് നേടി തൻറെ സ്‌കോർ 14 എത്തിച്ചെങ്കിലും 12 പോയിന്റ് വ്യത്യാസത്തിൽ യുപി വിജയം സ്വന്തമാക്കി.

Leave a comment