Cricket Top News

ലസിത് മലിംഗയ്ക്ക് ടി20യിൽ ചരിത്ര നേട്ടം  

September 7, 2019

author:

ലസിത് മലിംഗയ്ക്ക് ടി20യിൽ ചരിത്ര നേട്ടം  

ടി20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി മലിംഗ. ഇന്നലെ നടന്ന ശ്രീലങ്ക ന്യൂസിലൻഡ് ടി20 മൽസരത്തിൽ അഞ്ച് വിക്കറ്റ് നേടിയ താരം മറ്റൊരു നേട്ടം കൂടിയ സ്വന്തമാക്കി. ടി20യിൽ ആദ്യമായി 100 വിക്കറ്റ് നേടുന്ന തരാമെന്ന് നേട്ടമാണ് മലിംഗ നേടിയത്. ഇന്നലെ നടന്ന മൽസരത്തിൽ മലിംഗ നാല് പന്തിൽ നാല് വിക്കറ്റ് നേടിയിരുന്നു.

കോളിന്‍ മണ്രോ, ഹാമിഷ് റഥര്‍ഫോര്‍ഡ്, ഗ്രാന്‍ഡ്ഹോം, റോസ്സ് ടൈലര്‍ എന്നുവരുടെ വിക്കറ്റുകളാണ് തുടര്‍ച്ചയായ നാല് പന്തുകളില്‍ മലിംഗ നേടിയത്. ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റ് നേടിയതോടെ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് മലിംഗ നേടിയിരുന്നു. ഇതോടെ ടി20യിൽ 76 മൽസരങ്ങളിൽ നിന്ന് 106 വിക്കറ്റ് ആണ് താരം നേടിയിരിക്കുന്നത്. ഇന്നലെ നടന്ന മൂന്നാം ടി20യിൽ മലിംഗയുടെ തകർപ്പൻ പ്രകടനത്തിൽ ശ്രീലങ്ക 37 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു.

Leave a comment