Cricket Top News

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

September 7, 2019

author:

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. രണ്ടാം ദിവസമായ ഇന്നലെ കാളി അവസാനിച്ചപ്പോൾ ബംഗ്ലാദേശ്  194/8 എന്ന നിലയിലാണ്.  148 റൺസ് പുറകിലാണ് ബംഗ്ലാദേശ്. ആദ്യ ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ 342 റൺസ് നേടിയിരുന്നു. തൈജുൽ ഇസ്ലാമും(14), മൊസാദെക് ഹുസൈനുമാണ്(44) ക്രീസിൽ. അഫ്ഗാന് വേണ്ടി റാഷിദ് ഖാൻ നാല് വിക്കറ്റ് നേടി.

271/5 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച അഫ്ഗാന് വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം ദിവസം റാഷിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ 342ൽ എത്തിച്ചത്. അസ്ഗർ അഫ്ഗാന്റെയും,അഫ്സറിൻറെയും വിക്കറ്റുകൾ അഫ്ഗാന് രണ്ടാം ദിവസം ആദ്യം തന്നെ നഷ്ടമായി. പിന്നീട് 51 റൺസ് നേടി റാഷിദ് ഖാൻ ടീമിനെ 342ൽ എത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. അവരുടെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടപ്പെടാൻ തുടങ്ങി. ശക്തമായ ഒരു കൂട്ട്കെട്ട് പടുത്തുയർത്താൻ അവർക്കായില്ല.

Leave a comment