സഞ്ജുവിൻറെ വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം
തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സഞ്ജുവിൻറെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആണ് ഇന്ത്യ നാലാം വിജയം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയെ 36 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 204 റൺസണാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ 168 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മൽസരങ്ങൾ ഉള്ള പരമ്പരയിൽ 4-1 ഇന്ത്യ വിജയിച്ചു.
മഴ മൂലം 20 ഓവറാക്കി കുറച്ച മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആദ്യ വിക്കറ്റ് രണ്ട് റൺസിന് നഷ്ട്ടമായ ഇന്ത്യ പിന്നീട് സഞ്ജുവും, ധവാനും ചേർന്ന് തകർപ്പൻ പ്രകടനം നടത്തി. ധവാൻ രണ്ടാം മൽസരത്തിലും അർദ്ധശതകം നേടി. 51 റൺസ് നേടിയ ധവാൻ സഞ്ജുവിനൊപ്പം ചേർന്ന് 135 റൺസാണ് നേടിയത്. സാംസൺ 48 പന്തിൽ നിന്ന് 91 റൺസാണ് നേടിയത്. ആറ് ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിൻറെ ഇന്നിങ്‌സ്. ഇന്ത്യ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക എയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെൻഡ്രിക്‌സ് 59 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്നും, വാഷിംഗ്‌ടൺ സുന്ദർ രണ്ടും വിക്കറ്റ് നേടി.