Cricket Top News

ലസിത് മലിംഗയുടെ ഹാട്രിക് നേട്ടത്തിൽ ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ജയം  

September 7, 2019

author:

ലസിത് മലിംഗയുടെ ഹാട്രിക് നേട്ടത്തിൽ ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ജയം  

ശ്രീലങ്ക, ന്യൂസിലൻഡ് മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മലിംഗയുടെ തകർപ്പൻ പ്രകടനത്തിലാണ് ശ്രീലങ്ക ആശ്വാസ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 125 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ ശ്രീലങ്ക 88 റൺസിന് ഓൾഔട്ടാക്കി. മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന ടി20 പരമ്പരയിൽ 2-1ന് ന്യൂസിലൻഡ് സ്വന്തമാക്കി.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദാനുഷ്ക ഗുണത്തിലക(30), നിരോഷൻ ഡിക്ക്വെല്ല(24), ലാഹിരു മധുശങ്ക(20) എന്നിവരുടെ ബാറ്റിങ് മികവിലാണ് ശ്രീലങ്കക് 125 റൺസ് നേടിയത്. ആദ്യ 2 ടി20 മത്സരങ്ങളിലും ബാറ്റിങ്ങിൽ ആണ് ശ്രീലങ്ക പരാജയപ്പെട്ടത്. ഇത്തവണയും ശ്രീലങ്ക ബാറ്റിങ്ങിൽ പരാജയപ്പെട്ടു.  ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റ് നേടി. 126 റൺസ് അനായാസം നേടാം എന്ന ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇംഗ്ളണ്ടിന് തുടക്കം മുതൽ പിഴച്ച തുടങ്ങി. മലിംഗയുടെ തീപാറുന്ന പന്തുകൾ അവർക്ക് തൊടാൻ സാധിച്ചില്ല. ടിം സൗത്തി(28) മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പിടിച്ചു നിന്നത്ത്. നാല് പന്തില്‍ നാല് വിക്കറ്റ് നേടി മലിംഗ സംഹാര താണ്ഡവമാടിയ മത്സരത്തിൽ ന്യൂസിലൻഡ് കരിഞ്ഞ് പോവുകയായിരുന്നു. മലിംഗ അഞ്ച് വിക്കറ്റ് നേടി.
 

Leave a comment