Cricket Top News

ആഷസ് നാലാം ടെസ്റ്റ്: ലീഡിനായി ഇംഗ്ലണ്ട് പൊരുതുന്നു

September 7, 2019

author:

ആഷസ് നാലാം ടെസ്റ്റ്: ലീഡിനായി ഇംഗ്ലണ്ട് പൊരുതുന്നു

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ലീഡ് നേടാൻ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിവസമായ ഇന്നലെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 200/5 എന്ന നിലയിലാണ്. മൂന്നാം ദിവസം ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും, റോറി ബേണ്‍സും പൊരുതിയെങ്കിലും വിക്കറ്റിന് മുന്നിൽ കുടുങ്ങി. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 297 റൺസ് കൂടി വേണം. ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്‌സും(7), ജോണി ബൈര്‍സ്റ്റോയുമാണ്(2) ക്രീസില്‍. അഞ്ചിൽ നാല് വിക്കറ്റും നേടി ഹാസല്‍വുഡ് ആണ് ഇംഗ്ലണ്ടിന് തകർത്തത്.

23-1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് രണ്ട് റൺസ് നേടിയപ്പോൾ തന്നെ നഷ്ടമായി. എന്നാൽ പിന്നീട്  റോറി ബേണ്‍സും ജോ റൂട്ടും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ  141  റൺസ് ആണ് നേടിയത്. എന്നാൽ ഇരുവരെയും ഹാസല്‍വുഡ്  പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. റോറി 81 റൺസും, റൂട്ട് 71 റൺസും നേടി. ഇംഗ്ലണ്ട് താരം റോയി നാലാം ടെസ്റ്റിലും പരാജയപ്പെട്ടു. 22 റൺസാണ് താരം നേടിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 497-8  എന്ന നിലയിൽ അവസാനിപ്പിച്ചിരുന്നു.

ആഷസിലെ തന്റെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ച സ്മിത്ത് തകർപ്പൻ പ്രകടനമാണ് നടത്തിയത്. സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ നേടിയത്. ക്യാപ്റ്റൻ ടിം പെയിൻ 58 റൺസ് നേടി സ്മിത്തിന് മികച്ച പിന്തുണ നൽകി. 170/3  എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ട്രാവിസ് ഹെഡിനെ ആദ്യ നഷ്ടമായി. പിന്നീട് എത്തിയ മാത്യു വായിടും പെട്ടെന്ന് തന്നെ പുറത്തായി. ആറാം വിക്കറ്റിൽ ടിം പയിനുമായി ചേർന്ന് സ്മിത്ത് മികച്ച ഇന്നിങ്‌സ് ആണ് കാഴ്ചവെച്ചത്. 145 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്.  പെയ്ന്‍ 58 റണ്‍സെടുത്ത് പുറത്തായി. പിന്നീട് സ്മിത്ത് ഒറ്റക്ക് സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടക്ക് സ്മിത്ത് തൻറെ ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. 211 റൺസ് എടുത്ത സ്മിത്തിനെ ജോ റൂട്ടാണ് പുറത്താക്കിയത്.  മിച്ചൽ സ്റ്റാർക്കും മികച്ച പ്രകടനം നടത്തി. താരം 54 റൺസ് നേടി.   319 പന്തില്‍ നിന്നാണ് സ്മിത്ത് 211 റൺസ് നേടിയത്. ഇതിൽ 24 ബൗണ്ടറിയും, രണ്ട് സിക്‌സും ഉൾപ്പെടും.

Leave a comment