Editorial Foot Ball Top News

ലിവർപൂളിന്റെ രാജാവ് – ബോബി ഫിർമിഞ്ഞോ

September 6, 2019

author:

ലിവർപൂളിന്റെ രാജാവ് – ബോബി ഫിർമിഞ്ഞോ

ബോബി ഫിർമിഞ്ഞൊ ലിവർപൂളിന്റെ രാജാവായിട്ടു നാല് വർഷം .
ഇതിഹാസങ്ങൾ കളിച്ചു ജയിക്കുന്നതു നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ കളിപ്പിച്ചു ജയിക്കുന്നതു ആണ് യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെ സ്വന്തം “ബോബി”യൂടെ രീതി. ബോബി ഫോമിലാണെങ്കിൽ ലിവർപൂൾ തോൽക്കാൻ അത്ഭുതം സംഭവിക്കണം. മാനേ, സലാഹ് എന്നിവർ കഴിഞ്ഞ 2 സീസണിൽ ഗോൾ അടിച്ചു കൂട്ടിയപ്പോളും ക്ളോപ്പ് വാചാലനാവുന്നതു ബോബിയെ കുറിച്ചാണ്. ക്ളോപ്പിന്റെ പുകഴ്ത്തൽ നേടുക എന്നത് സാധാരണ കാര്യമല്ല. ടീമിന്റെ “engine ” എന്നാണ് ക്ളോപ്പ് ബോബിയെകുറിച്ചു പറയുന്നത്. തന്ത്രപരമായ മുന്നേറ്റ നീക്കങ്ങളുടെ ചുക്കാൻ പിടിച്ചു തന്റെ അറ്റാക്കർസിന് “സ്പേസ് “കണ്ടെത്തി കൊടുക്കാനുള്ള ഫിർമിഞ്ഞോയുടെ മിടുക്ക് ലോക ഫുട്ബോളിൽ മറ്റാർക്കുണ്ട് ? ഇതൊക്കെ പറഞ്ഞാലും ബോബ്ബി കഴിഞ്ഞ സീസണിൽ അടിച്ചു കൂട്ടിയത് എണ്ണം പറഞ്ഞ 27 ഗോളുകളാണ്
.ഫിർമിഞ്ഞോ ഫോമിലാണെങ്കിൽ സാലയുടെയും മാനേയുടെയും ശരീരഭാഷ തന്നെ വ്യത്യസ്തമാണ്. ഫിർമിഞ്ഞോ ലോകത്തിലെ ഏറ്റവും അപകടകാരിയായ പ്ലയെർ ആണെന്ന് പറയേണ്ടി വരും അയാളുടെ ഫിനിഷിങ് സ്‌കിൽസ് കൂടി കണക്കിലെടുത്താൽ.
റൊണാൾഡിഞ്ഞോയെ ആരാധിക്കുന്ന ഫിർമിഞ്ഞോ ഇങ്ങനെയൊക്കെ കളിക്കുന്നതിൽ തെല്ലും അത്ഭുതപെടാനില്ല .


“False 9 , സെന്റർ ഫോർവേർഡ്, ക്ലാസിക് നമ്പർ 10 എന്നിങ്ങനെ കളിച്ചു തിമിർക്കുന്ന ഫിർമിഞ്ഞോയുടെ കാൽ തഴുകാത്ത പുൽ നാമ്പുകളില്ല ആൻഫീൽഡിൽ. ഫിർമിഞ്ഞോയുടെ വിജയം അയാളുടെ കഠിനാധ്വാനം ആണ്. ഒരു നിമിഷം അറ്റാക്കിനു ചുക്കാൻ പിടിക്കുന്ന ഫിർമിൻഹോ അടുത്ത നിമിഷം ഒരു ഡിഫെൻഡറെ വെല്ലുന്ന രീതിയിൽ ബോൾ ട്രാക്ക് ചെയുന്നത് അവിശ്വസിനീയമായ ഒരു കാഴ്ച തന്നെയാണ്.
അയാളുടെ “നോ ലുക്ക് ” ഫിനിഷിങ് കണ്ടവർ പറയും ബോബ്ബിയെപോലെ ഒരു പ്ലയെർ ലിവർപൂളിൽ കളിച്ചിട്ടില്ല. ഇനി കളിക്കുകയുമില്ല.

Leave a comment