പ്രൊ കബഡി ലീഗിൽ പട്ന പൈറേറ്റ്സിനെതിരെ ബെംഗളൂരു ബുൾസിന് അവസാന നിമിഷം ജയം
പ്രൊ കബഡി ലീഗിൽ പട്ന പൈറേറ്റ്സിനെതിരായ മത്സരത്തിൽ ബംഗളുരു ബുൾസിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ 40-39 എന്ന സ്കോറിൽ ബംഗളുരു ബുൾസ് പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചു. ബംഗളുരു താരം പവൻറെ തകർപ്പൻ പ്രകടനത്തിലാണ് അവസാന നിമിഷം ബംഗളുരു വിജയം സ്വന്തമാക്കിയത്. ഒന്നാംപകുതിയിൽ ഇരു ടീമുകളും പതുക്കെയാണ് കളിച്ചത്. ഇരു ടീമുകളും പതുക്കെ പോയിന്റുകൾ നേടി എന്നാൽ ഒന്നാം പകുതിയുടെ പകുതി സമയം ആയപ്പോൾ പട്ന തങ്ങളുടെ ഗിയർ മാറ്റി. പോയിന്റുകളും, ഡിഫെൻസുകളും നടത്തി അവർ സ്കോർ നേടി മുന്നേറി. ആദ്യ പകുതിയിൽ പട്ന ബംഗളുരുവിനെ ഓൾഔട്ടാകുകയും 16-22 എന്ന സ്കോറിൽ ലീഡ് നേടുകയും ചെയ്തു.
രണ്ടാം പകുതിയിലും മികച്ച പ്രകടനത്തോടെയാണ് പട്ന ആരംഭിച്ചത്. ഒരു സമയത്ത് 9 പോയിന്റ് വ്യത്യാസത്തിൽ ലീഡ് ചെയ്ത പാട്നയെ മൂന്ന് തവണ ചാമ്പ്യന്മാരായ ബംഗളുരു രണ്ടാം പകുതിയുടെ മധ്യത്തിൽ ഓൾഔട്ടാക്കി. രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി ബംഗളുരു 37-33 എന്ന നിലയിൽ എത്തിച്ചു. പിന്നീട് രണ്ട് ടീമുകളും പോയിന്റുകൾ നേടാൻ ശ്രമിക്കുകയും ബംഗളുരു സ്കോർ 38-38 എന്ന നിലയിൽ എത്തിച്ചു. അവസാന നിമിഷം രോഹിതിന്റെ ഡിഫൻസും, പവൻറെ റെയ്ഡും ബംഗളുരു വിനെ വിജയത്തിൽ എത്തിച്ചു.