അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: അഫ്ഗാൻ 191/3
അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസ് എടുത്തു. 97 റൺസുമായി റഹ്മത്ത് ഷായും, 48 റൺസുമായി അസ്ഗർ അഫ്ഗാനുമാണ് ക്രീസിൽ. ആദ്യ മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ അഫ്ഗാന് നഷ്ടമായി. 77/3 എന്ന നിലയിൽ നിന്ന് അഫ്ഗാൻ നാലാം വിക്കറ്റിൽ 114 റൺസ് ആണ് നേടിയിരിക്കുന്നത്. ബംഗ്ലാദേശിന് വേണ്ടി തൈജുൽ ഇസ്ലാം രണ്ടും, മഹ്മൂദുള്ള ഒരു വിക്കറ്റും നേടി. ഇഹ്സാനുല്ല ജനത്ത്(9), ഇബ്രാഹിം സദ്രാൻ(21),ഹഷ്മത്തുള്ള ഷാഹിദി(14) എന്നിവരുടെ വിക്കറ്റ് ആണ് അഫ്ഗാന് നഷ്ട്ടമായത്.
ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. ശ്രീലങ്കൻ പര്യടനത്തിൽ ഇല്ലാതിരുന്ന ഷക്കീബ് അല്ഹസന് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ലഞ്ചിന് പിരിയുമ്ബോള്‍ അഫ്ഗാന് മൂന്ന് വിക്കറ്റ് നഷ്ട്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നാലാം വിക്കറ്റിൽ അവർ മികച്ച ബാറ്റിങ് ആണ് കഴിച്ച വെച്ചത്.






































