Cricket Top News

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹുല്‍ ഹഖിനെ തിരഞ്ഞെടുത്തു 

September 4, 2019

author:

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹുല്‍ ഹഖിനെ തിരഞ്ഞെടുത്തു 

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലകനായും, ചീഫ് സെലക്ടറായും മിസ്ബാഹുല്‍ ഹഖിനെ തിരഞ്ഞെടുത്തു.  മിക്കി ആര്‍തറുമായുള്ള പാക് ടീമിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ ബോർഡ് പുതിയ തീരുമാനം എടുത്തതോടെ പാക് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ മുഖ്യ പരിശീലകനെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് വർഷ കരാറിലാണ് താരത്തെ നിയമിച്ചിരിക്കുന്നത്.

പാകിസ്ഥാന്റെ മികച്ച ബാറ്സ്മാന്മാരിൽ ഒരാളാണ് മിസ്ബ. കഴിഞ്ഞ മാസം പതിനഞ്ചോടെ ആർതറുടെ കരാർ അവസാനിച്ചു. ഇത്തവണ വിദേശ പരിശീലകർക്ക് പകരം പാകിസ്ഥാനില്‍ നിന്നു തന്നെ ഒരാളെ നിയമിക്കാനാണ് ബോർഡ് തീരുമാനിച്ചത്.  അടുത്ത ടി20 ലോകകപ്പ് വരെ ആർതർ തുടരാൻ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട്  ചേർന്ന യോഗം ആര്‍തറിൻറെ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Leave a comment