ധോണിയേയും മറികടന്ന് ക്യാപ്റ്റന് കൊഹ്ലി
ക്യാപ്റ്റന് എന്ന നിലയിൽ പുതിയ റെക്കോഡ് സ്വന്തമാക്കി കോഹ്ലി. വിൻഡീസ് പര്യടനം ജയിച്ചതോടെയാണ് കോഹ്ലി പുതിയ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന ബഹുമതിയാണ് കൊഹ്ലിയെ തേടിയെത്തിയത്. ഇന്ത്യ വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ജയിച്ചതോടെയാണ് കോഹിലി ഈ നേട്ടം സ്വന്തമാക്കിയത്.
കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 28 മത്സരങ്ങൾ ആണ് ജയിച്ചത്. 48 ടെസ്റ്റ് മൽസരങ്ങൾ ആണ് അദ്ദേഹത്തിൻറെ കീഴിൽ ഇന്ത്യ കളിച്ചത്. കോഹ്ലിയുടെ കീഴിൽ ഇന്ത്യ ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് തോറ്റിട്ടുള്ളത്. ധോണിയുടെ 27 എന്ന റെക്കോഡ് ആണ് കൊഹ്ലി പഴങ്കഥ ആക്കിയത്. 60 മത്സരങ്ങൾ ആണ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളിച്ചിട്ടുള്ളത്. കോഹ്ലിയുടെ വിജയ ശതമാനം 58.33 ആണ്. ഇന്ത്യൻ ക്യാപ്റ്റൻ മാരിൽ ഏറ്റവും കൂടുതൽ വിജയ ശതമാനവും കൊഹ്ലിക്കാണ് ഉള്ളത്.






































