Tennis Top News

യു എസ് ഓപ്പൺ ടെന്നീസ്: എലീന സ്വിവിറ്റോലീന സെമിഫൈനലിൽ കടന്നു

September 4, 2019

author:

യു എസ് ഓപ്പൺ ടെന്നീസ്: എലീന സ്വിവിറ്റോലീന സെമിഫൈനലിൽ കടന്നു

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസിൽ എലീന സ്വിവിറ്റോലീന സെമിഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ  ബ്രിട്ടീഷ് താരം  യൊഹാന കോന്റയെ  ആണ് ഉക്രൈന്‍ താരം തോൽപ്പിച്ചത്. ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ മത്സരമാണ് നടക്കുക. മറുപടിയില്ലാത്ത രണ്ട് സെറ്റുകൾക്കാണ് എലീന വിജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങിയപ്പോൾ മുതൽ തകർപ്പൻ പ്രകടനം നടത്തിയ താരം ജയിക്കണം എന്ന ഉറച്ച ആത്മവിശ്വാത്തിലാണ് കളത്തിൽ ഇറങ്ങിയത്. അത്ഭുതങ്ങൾ ഒന്നുംനടന്നില്ലെങ്കിൽ സെറീന വില്യംസ്‌ ആകും സെമിയിൽ എലീന നേരിടുക. ബ്രിട്ടിഷിൻറെ പ്രതീക്ഷയായിരുന്നു യൊഹാന. എന്നാൽ ക്വാർട്ടർ ഫൈനൽ മൽസരത്തിൽ നിരവധി പിഴവുകൾ ആണ് യൊഹാന വരുത്തി.

സ്‌കോർ: 6-4, 6-4

Leave a comment