ഖത്തര്‍ ലോകകപ്പിൻറെ ഔദ്യോഗിക ചിഹ്നം പുറത്തുവിട്ടു
2022ല്‍ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ എംബ്ലം പ്രകാശനം ചെയ്തു. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം കാണാൻ സാധിക്കുമായിരുന്നു. ഇന്ത്യയിൽ മുംബൈയിലെ ബാബുല്‍നാഥ് മന്ദിര്‍ ജംക്ഷനിലെ കൂറ്റൻ സ്‌ക്രീനിലാണ് തത്സമയം കാണാൻ അവസരം ഒരുക്കിയത്.
ആദ്യമായിട്ടാണ് ഫിഫ ലോകകപ്പിന് ഖത്തര്‍ വേദിയാവുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക. ലോകകപ്പിന്റെ കിക്കോഫ് ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന്റെ ആവേശത്തിലാണ് ഖത്തർ. സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയായി വരുകയാണ്. ലോകകപ്പിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.