പോര്‍ച്ചുഗീസ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ലിസ്ബണ്‍: പത്താം തവണയും പോര്‍ച്ചുഗലിലെ കേമനെന്ന പുരസ്‌കാരം സ്വന്തമാക്കി കാൽപന്ത് കളിയിലെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരുത്ത് തെളിയിച്ചു . ഇത്തവണയും പോര്‍ച്ചുഗീസ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അവകാശിയായിരിക്കുകയാണ് 34 കാരനായ താരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, അത്‌ലറ്റികോ മാഡ്രിഡിന്റെ യുവ സെന്‍സേഷനായ ജോ ഫെലിക്‌സ്, സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, വോള്‍ഫ്‌സിന്റെ റൂബെന്‍ നെവെസ് എന്നിവരെ പിന്നിലാക്കിയാണ് താരം പുരസ്കാരം നേടിയത്.
Cristiano Ronaldo won Portuguese Player of the Year award for a record 10th time 🏆🇵🇹 pic.twitter.com/IJxc6yiJJo
— B/R Football (@brfootball) September 3, 2019
കഴിഞ്ഞ സീസണില്‍ യുവന്റസിനെ തുടര്‍ച്ചയായ എട്ടാം ഇറ്റാലിയന്‍ ലീഗ് കിരീടം നെയ്‌ക്കൊടുക്കാൻ സഹായിച്ചതിനാലാണ് താരത്തിന് വീണ്ടും കിരീടം നേടിക്കൊടുത്തത്. 2007 മുതല്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം റൊണാള്‍ഡോയെ തേടിയെത്തിയിട്ടുണ്ട്. ഇതില്‍ 2010ല്‍ സിമാവോയും 2014ല്‍ പെപ്പെയും നേടിയതൊഴിച്ചാല്‍ മറ്റെല്ലാ തവണയും റൊണാള്‍ഡോ തന്നെയായിരുന്നു ജേതാവ്.






































