വിരാട് കോഹ്‌ലിയെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ബാറ്റ്സ്മാൻമാർക്കുള്ള എംആർഎഫ് ടയേഴ്‌സ് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. വിരാട് കൊഹ്‌ലിയെ പിന്തള്ളിയാണ് സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. വിൻഡീസ് പര്യടനത്തിലെ മോശം പ്രകടനമാണ് കൊഹ്‌ലിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് ഒന്നാം സ്ഥാനം നേടിയത്. നിലവിൽ സ്മിത്തിന് 903 പോയിന്റും, കോഹ്‌ലിക്ക് 902 പോയിന്റുമാണ് ഉള്ളത്. വിൻഡീസിനെതിരെയുള്ള രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 76 റൺസ് നേടിയ കോഹ്ലി രണ്ടാം ഇന്നിങ്സിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. ഈ മോശം പ്രകടനമാണ് കോഹിലിക് വിനയായത്.

വിൻഡീസ് പര്യടനത്തിന് മുമ്പ് സ്മിത്ത് രണ്ടാം സ്ഥാനത്തായിരുന്നു ലോർഡ്‌സിൽ നടന്ന രണ്ടാമത്തെ ആഷസ് ടെസ്റ്റിൽ 92 റൺസും, എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിൽ രണ്ട് സെഞ്ചുറിയും സ്റ്റീവ് സ്മിത്തിനെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. സിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ പിന്നിലാക്കിയാണ് സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തിയത്. 922 പോയിന്റ് ആയിരുന്നു കോഹ്‌ലിക്ക് വിൻഡീസ് പര്യടനത്തിന് മുന്നെ ഉണ്ടായിരുന്ന സ്‌കോർ.