യു.എസ് ഓപ്പണ്‍ ടെന്നീസ്: റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ റോജർ ഫെഡറര്‍ക്ക് ജയം. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ ആണ് ഫെഡറര്‍ തോൽപ്പിച്ചത്. ജയത്തോടെ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യു എസ് ഓപ്പൺ ടെന്നിസിൽ ഇത് 13ാം തവണയാണ് ഫെഡറർ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. 78 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ഗോഫിനെ പ്രതിമയാക്കി ഫെഡറർ കോർട്ടിൽ നിറഞ്ഞാടുകയായിരുന്നു.

20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ ഇത്തവണ തകർപ്പൻ പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെയാണ് ഫെഡറർ കളിച്ചത്. ബൾഗേറിയൻ താരം ഗ്രിഗർ ഡിമിട്രോവ് ആണ് ഫെഡററിൻറെ അടുത്ത എതിരാളി.
സ്‌കോർ: 6-2, 6-2, 6-0