ഗോൾവലക്ക് കീഴിലും ഫ്രഞ്ച് കരുത്ത്.. അൽഫോൺസ് ആരിയോള റയൽ മാഡ്രിഡിൽ..
ഫ്രഞ്ച് ഗോൾകീപ്പർ അൽഫോൺസ് അരിയോളയെ റയൽ മാഡ്രിഡ് സ്വന്തമാക്കി. താരത്തെ കൈമാറുന്നതിനുള്ള കരാറിൽ റയൽ മാഡ്രിഡും പാരിസ് സെന്റ് ജെർമ്മനും ഒപ്പുവെച്ചു.
ഗോൾകീപ്പർ കെയ്ലർ നവാസ് ടീം വിട്ടതിനൊപ്പം തന്നെയാണ് അരിയോളയുമായി റയൽ മാഡ്രിഡ് കരാറിലെത്തിയത്. അരിയോളയുടെ ട്രാൻസ്ഫർ റയൽ മാഡ്രിഡിനെ സംബന്ധിച്ച് വൻനേട്ടമാണ്. നിലവിൽ ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച രണ്ടാം ഗോൾകീപ്പർ ആണ് അരിയോള. പിഎസ്ജിക്കായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഫ്രഞ്ച് ദേശീയടീമിലും സ്ഥിരം സാന്നിദ്ധ്യമാണ്..
സ്വാഗതം അരിയോള.. കൂടുതൽ മികച്ച പ്രകടനങ്ങൾക്കായി നിന്നെ കാത്തിരിക്കുന്നു റയൽ മാഡ്രിഡ്.!!
Grada Fans De Kerala