Foot Ball Top News

5 വർഷങ്ങൾ.. 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ.. സ്വപ്നയാത്രക്ക് ഫുൾസ്റ്റോപ്പിട്ട് കെയ്ലർ നവാസ്..

September 3, 2019

5 വർഷങ്ങൾ.. 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ.. സ്വപ്നയാത്രക്ക് ഫുൾസ്റ്റോപ്പിട്ട് കെയ്ലർ നവാസ്..

റയൽ മാഡ്രിഡ് ഗോൾകീപ്പർ കെയ്ലർ നവാസ് ടീം വിട്ടു.. താരത്തെ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെർമന് നൽകുവാൻ റയൽ മാഡ്രിഡ് തീരുമാനിച്ചു. 13 മില്യൺ യൂറോ കൊടുത്തു നാല് വർഷത്തെ കരാർ ആണ് നവാസിനെ കൊണ്ട് പി.സ്.ജി. ഒപ്പിടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തിബോട്ട് കോർട്ട്വാ ടീമിലെത്തിയതോടെ ടീമിൽ സ്ഥാനം നഷ്ടമായതോടെയാണ് നവാസ് പുതിയ സീസണിൽ റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചത്.

നവാസിന്റെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് ആരാധകരെ സംബന്ധിച്ച് വേദനാജനകമാണ്. സമീപകാല റയൽ മാഡ്രിഡ് ചരിത്രത്തെ ഏറ്റവും മനോഹരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു കെയ്ലർ നവാസ് എന്ന കോസ്റ്ററിക്കൻ വൻമതിൽ. മറ്റൊരു ടീമിനും സ്വന്തമല്ലാത്ത ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ റയൽ മാഡ്രിഡിലെത്തിയതിൽ നവാസിന്റെ പങ്ക് വിലമതിക്കാനാകാത്തതാണ്. ഇതിഹാസ നായകൻ സാക്ഷാൽ ഐക്കർ കസിയസിന്റെ വിടവ് അറിയിക്കാതിരിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ നവാസിന് സാധിച്ചിരുന്നു..

നന്ദി കെയ്ലർ.. എക്കാലവും പ്രീയപ്പെട്ടവനാകുന്നു നീ ഞങ്ങൾക്ക്.. ഈ പുതിയ യാത്രയിൽ കൂടുതൽ നേട്ടങ്ങളിലേക്ക് നിനക്ക് കുതിക്കുവാനാകട്ടെ..

©Grada Fans De Kerala

Leave a comment