ശ്രീലങ്ക ന്യൂസിലൻഡ് ടി20 പരമ്പര: പരിക്ക് ന്യൂസിലൻഡിന് തിരിച്ചടിയാകുന്നു
ലോക്കി ഫെർഗൂസൺ ശ്രീലങ്ക ന്യൂസിലൻഡ് ടി20 മൽസരങ്ങളിൽ നിന്ന് പുറത്തായി. വിരലിന് ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തള്ളവിരലിന് ആണ് പരിക്ക് പറ്റിയത്. കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് ആണ് ഇക്കാര്യം അറിയിച്ചത്. മധ്യ ജോയിന്റിന് ചെറിയ ഒടിവ് ഉള്ളതിനാൽ താരത്തിന് വിശ്രമം ആവശ്യമായതിനാൽ ആണ് രണ്ട് മൽസരങ്ങൾ ബാക്കിയുള്ള പരമ്പരയിൽ നിന്ന് താരം പുറത്തായത്. നാല് മുതൽ ആറാഴിച്ച വരെ വിശ്രമം വേണമെന്നാണ് ഗാരി പറഞ്ഞത്.

രണ്ടാം ടി20 മൽസരം ഇന്ന് നടക്കും. ആദ്യ ടി20 ന്യൂസിലൻഡ് ജയിച്ചിരുന്നു. ടൂർണമെന്റിൽ ന്യൂസിലാന്റിൽ ഒരു ഫാസ്റ്റ് ബൗളർ ഇല്ലെങ്കിലും – 14 അംഗ ടീമിൽ ടിം സൗത്തി, സേത്ത് റാൻസ്, സ്കോട്ട് കുഗ്ഗെലിജൻ എന്നിവരാണ് മുൻനിരയിലുള്ളവർ – ഫെർഗൂസന് പകരക്കാരനായി പുതിയതായി ആരും എത്തില്ലെന്ന് സ്റ്റെഡ് പറഞ്ഞു.